ഹരിതകർമ്മസേന കോർഡിനേറ്റർ / എം.സി.എഫ് കെയർ ടേക്കർ ഒഴിവിലേക്കുള്ള അപേക്ഷ

July 17, 2026

മാള ഗ്രാമപഞ്ചായത്ത് ഹരിതകർമ്മസേന കോർഡിനേറ്റർ / എം.സി.എഫ് കെയർ ടേക്കർ ഒഴിവിലേക്ക് ദിവസവേതനാടിസ്ഥാനത്തിൽ ജോലി ചെയ്യുന്നതിന് താഴെ പറയുന്ന യോഗ്യതകൾ ഉള്ള ഉദ്യോഗാർത്ഥികളിൽ നിന്നും അപേക്ഷ ക്ഷണിക്കുന്നു. ബഹു. ധനകാര്യ(വ്യയം-സി) വകുപ്പിന്റെ സ.ഉ(അച്ചടി)നം.24/2026/ധന തിയ്യതി , തിരുവനന്തപുരം,18-02-2026 ഉത്തരവ് പ്രകാരം ആയിരിക്കും വേതനം ലഭ്യമാകുന്നത്.
അപേക്ഷകൾ 17.07.2026 മുതൽ 27.07.2026 വൈകീട്ട് 5 മണി വരെ മാള ഗ്രാമപഞ്ചായത്ത് ഓഫീസിൽ സ്വീകരിക്കുന്നു.
അപേക്ഷയോടൊപ്പം ഹാജരാക്കേണ്ട രേഖകൾ
1. വെള്ള പേപ്പറിൽ അപേക്ഷ
2. ആധാർ കാർഡ് പകർപ്പ്
3. വിദ്യഭ്യാസ യോഗ്യതകൾ തെളിയിക്കുന്ന സർട്ടിഫിക്കറ്റുകളുടെ പകർപ്പ്
യോഗ്യത
1. മിനിമം യോഗ്യത എസ്.എസ്.എൽ.സി
2. പ്രായപരിധി 18 വയസ്സ് മുതൽ 40 വയസ്സ് വരെ
3. കമ്പ്യൂട്ടർ , സ്മാർട്ട് ഫോൺ പരിജ്ഞാനം
4. മലയാളം ടൈപ്പിംഗ് അറിഞ്ഞിരിക്കണം
5. ഉദ്യോഗാർത്ഥികൾക്കോ ഉദ്യാഗാർത്ഥികളുടെ കുടുംബാംഗങ്ങൾക്കോ കുടുംബശ്രീ അംഗത്വം ഉണ്ടെങ്കിൽ മുൻഗണന
6. പഞ്ചായത്ത് പരിധിയിലെ താമസക്കാർക്ക് മുൻഗണന