കാഴ്ചപ്പാടും ദൌത്യവും
മാള ഗ്രാമപഞ്ചായത്ത്
പ്രകൃതി സൗന്ദര്യം, കാർഷിക സമൃദ്ധി, സുസ്ഥിര വികസനം, ജനക്ഷേമം എന്നിവയുടെ മനോഹര സംഗമമായ മാള ഗ്രാമപഞ്ചായത്തിലേക്ക് സ്വാഗതം.
മാളയുടെ ഭൂപ്രകൃതി
പ്രകൃതിയുടെ നാട്
23.22 ചതുരശ്ര കിലോമീറ്റർ വിസ്തീർണമുള്ള മാള ഗ്രാമപഞ്ചായത്ത് കോൾനിലങ്ങളാൽ ചുറ്റപ്പെട്ട പ്രകൃതി സൗന്ദര്യത്തിന്റെ നാടാണ്. അടാട്ട് കുന്ന്, ചെട്ടിക്കുന്ന്, വിലങ്ങൻകുന്ന് എന്നീ മൂന്ന് കുന്നുകളും താഴ്വരകളും സമതലങ്ങളും ചേർന്ന് മനോഹര ഭൂപ്രകൃതി സൃഷ്ടിക്കുന്നു.
മണ്ണിന്റെയും കൃഷിയുടെയും സമൃദ്ധി
ഉയർന്ന പ്രദേശങ്ങളിൽ ചെമ്മണ്ണും ചരൽമണ്ണും, താഴ്ന്ന പ്രദേശങ്ങളിൽ ഫലഭൂയിഷ്ഠമായ എക്കൽമണ്ണും നെൽപാടങ്ങളിൽ കളിമണ്ണും കാണപ്പെടുന്നു. കൃഷിയാണ് പഞ്ചായത്തിന്റെ പ്രധാന സാമ്പത്തിക അധിഷ്ഠാനം.
ദൗത്യം
ജലജീവൻ മിഷൻ
എല്ലാ കുടുംബങ്ങൾക്കും ഗാർഹിക കുടിവെള്ള കണക്ഷൻ ലഭ്യമാക്കി ശുദ്ധജല സൗകര്യം ഉറപ്പാക്കുക.
അടിസ്ഥാന സൗകര്യ വികസനം
റോഡുകൾ, കെട്ടിടങ്ങൾ, പൊതുസൗകര്യങ്ങൾ എന്നിവ നവീകരിച്ച് മികച്ച ഗ്രാമാന്തരീക്ഷം സൃഷ്ടിക്കുക.
കാർഷിക വികസനം
കൃഷി, മൃഗസംരക്ഷണം, ഹരിത വികസനം, പരിസ്ഥിതി സംരക്ഷണം എന്നിവയ്ക്ക് മുൻഗണന.
ഊർജസംരക്ഷണം
എല്ലാ വാർഡുകളിലും LED ലൈറ്റുകളും സ്ട്രീറ്റ് ലൈറ്റുകളും സ്ഥാപിച്ച് സുരക്ഷിതവും പ്രകാശമാർന്നതുമായ ഗ്രാമം സൃഷ്ടിക്കുക.
മാള ഗ്രാമപഞ്ചായത്തിന്റെ കാഴ്ചപ്പാട്
“ജനസൗഹൃദപരമായ വികസന പ്രവർത്തനങ്ങളിലൂടെയും സുതാര്യവും നിഷ്പക്ഷവും നിയമാനുസൃതവും സമയബന്ധിതവുമായ സേവനങ്ങളിലൂടെയും, കൂട്ടായ പ്രവർത്തനങ്ങളിലൂടെയും മാള ഗ്രാമപഞ്ചായത്തിനെ സദ്ഭരണ കേന്ദ്രമാക്കിക്കൊണ്ട് പഞ്ചായത്തിന്റെ പ്രവർത്തനങ്ങൾ സമൂഹത്തിന്റെ എല്ലാ തലങ്ങളിലേക്കും എത്തിക്കുക.”