വാർത്തകളും വിവരങ്ങളും
മാള ഗ്രാമ പഞ്ചായത്ത്
2026-2027 വാർഷികപദ്ധതി
ഗുണഭോക്താക്കളെ തെരഞ്ഞെടുക്കുന്നതിനുള്ള അപേക്ഷ
📌 അപേക്ഷ ക്ഷണിക്കുന്നു
2026-27 സാമ്പത്തിക വർഷത്തെ ജനകീയാസൂത്രണ പദ്ധതിയിൽ ഉൾപ്പെടുത്തി നടപ്പിലാക്കുന്ന പദ്ധതികളിലേക്ക് അർഹരായ വ്യക്തികൾ, കുടുംബങ്ങൾ, ഗ്രൂപ്പുകൾ എന്നിവരിൽ നിന്നും അപേക്ഷ ക്ഷണിക്കുന്നു.
അപേക്ഷകൾ അതത് വാർഡ് മെമ്പർമാർ / അംഗനവാടികൾ മുഖേന സമർപ്പിക്കേണ്ടതാണ്.
പ്രധാന നിർദ്ദേശങ്ങൾ
- അപേക്ഷ സമയബന്ധിതമായി സമർപ്പിക്കേണ്ടതാണ്.
- ഒരേ ആവശ്യത്തിന് ഒരു കുടുംബത്തിൽ നിന്നും ഒരു അപേക്ഷ മാത്രമേ സമർപ്പിക്കാവൂ.
- ഓരോ പദ്ധതിക്കും പ്രത്യേകം അപേക്ഷാ ഫോം ഉപയോഗിക്കണം.
- ഹരിതകർമ്മസേനയ്ക്ക് മാലിന്യം കൃത്യമായി കൈമാറുന്നവരായിരിക്കണം.
- 2026-27 വർഷത്തെ ഭൂനികുതി / കെട്ടിട നികുതി രസീത് ആവശ്യപ്പെടുന്ന പദ്ധതികളിൽ ഹാജരാക്കണം.
- ആധാർ കാർഡ്, റേഷൻ കാർഡ്, ബാങ്ക് പാസ് ബുക്ക് തുടങ്ങിയ രേഖകൾ ആവശ്യപ്പെടുന്ന സമയത്ത് ഹാജരാക്കണം.
- ഹരിതകർമ്മസേന യൂസർഫീ കാർഡും ആവശ്യപ്പെടുന്ന പദ്ധതികളിൽ ഹാജരാക്കണം.
- പൂർണ്ണമായി പൂരിപ്പിക്കാത്തതും തെറ്റായ വിവരങ്ങൾ രേഖപ്പെടുത്തിയതുമായ അപേക്ഷകൾ നിരസിക്കുന്നതാണ്.
ജനറൽ വിഭാഗത്തിനുള്ള പദ്ധതികൾ
1 പാലിന് സബ്സിഡി
പ്രോജക്ട് നമ്പർ 12/27
- ക്ഷീരവികസന വകുപ്പിൽ രജിസ്റ്റർ ചെയ്ത സംഘങ്ങളിൽ പാൽ അളക്കുന്നവർ.
- സ്വന്തമായി പശുവിനെ വളർത്തുന്നവർ.
- മാള ഗ്രാമപഞ്ചായത്ത് പരിധിയിൽ പശുപരിപാലനം നടത്തുന്നവർ.
2 മാനസിക ശാരീരിക വെല്ലുവിളി നേരിടുന്ന വിദ്യാർത്ഥികൾക്ക് സ്കോളർഷിപ്പ് - ജനറൽ
പ്രോജക്ട് നമ്പർ 14/27
- മാള ഗ്രാമപഞ്ചായത്ത് നിവാസി ആയിരിക്കണം.
- 40% മാനസിക വെല്ലുവിളി നേരിടുന്നവർ ആയിരിക്കണം.
- ഗ്രാമസഭാ ഗുണഭോക്തൃ പട്ടികയിൽ ഉൾപ്പെട്ടിരിക്കണം.
3 വീട് വാസയോഗ്യമാക്കൽ - ജനറൽ
പ്രോജക്ട് നമ്പർ 26/27
- മാള ഗ്രാമപഞ്ചായത്ത് നിവാസി ആയിരിക്കണം.
- വാർഷിക വരുമാനം ₹2 ലക്ഷത്തിൽ താഴെ ആയിരിക്കണം.
- പുനരുദ്ധാരണം ആവശ്യമായ വീട് ആയിരിക്കണം.
- വീടിന് 8 വർഷത്തിൽ കൂടുതൽ പഴക്കം ഉണ്ടായിരിക്കണം.
4 വയോജനങ്ങൾക്ക് കട്ടിൽ വിതരണം - ജനറൽ
പ്രോജക്ട് നമ്പർ 41/27
- മാള ഗ്രാമപഞ്ചായത്ത് നിവാസി ആയിരിക്കണം.
- 60 വയസ്സ് പൂർത്തിയായിരിക്കണം.
- ജനറൽ വിഭാഗത്തിന് വാർഷിക വരുമാനം പരമാവധി ₹2 ലക്ഷം.
- എസ്.സി വിഭാഗത്തിന് വാർഷിക വരുമാനം പരമാവധി ₹3 ലക്ഷം.
5 ശാരീരിക / മാനസിക വെല്ലുവിളി നേരിടുന്നവർക്ക് സഹായ ഉപകരണം നൽകൽ
പ്രോജക്ട് നമ്പർ 42/27
- മാള ഗ്രാമപഞ്ചായത്ത് നിവാസി ആയിരിക്കണം.
- 40% മാനസിക വെല്ലുവിളി നേരിടുന്നവർ ആയിരിക്കണം.
- ഉപകരണ നിർണ്ണയ മെഡിക്കൽ ക്യാമ്പിൽ പങ്കെടുക്കണം.
6 വയോജനങ്ങൾക്ക് സഹായ ഉപകരണം നൽകൽ
പ്രോജക്ട് നമ്പർ 43/27
- മാള ഗ്രാമപഞ്ചായത്ത് നിവാസി ആയിരിക്കണം.
- 60 വയസ്സ് പൂർത്തിയായിരിക്കണം.
- വാർഷിക വരുമാനം ₹2 ലക്ഷത്തിൽ താഴെ ആയിരിക്കണം.
7 കുട്ടികൾക്ക് നീന്തൽ പരിശീലനം
പ്രോജക്ട് നമ്പർ 52/27
- മാള ഗ്രാമപഞ്ചായത്ത് നിവാസി ആയിരിക്കണം.
- പ്രായം 10 മുതൽ 18 വയസ്സ് വരെ.
- പരിശീലനം പൂർത്തിയാക്കാൻ സന്നദ്ധത ഉണ്ടായിരിക്കണം.
- മാതാപിതാക്കളുടെ രേഖാമൂലമുള്ള സമ്മതം വേണം.
8 കുട്ടികൾക്ക് ക്രിക്കറ്റ് പരിശീലനം
പ്രോജക്ട് നമ്പർ 53/27
- മാള ഗ്രാമപഞ്ചായത്ത് നിവാസി ആയിരിക്കണം.
- പ്രായം 10 മുതൽ 18 വയസ്സ് വരെ.
- പരിശീലനം പൂർത്തിയാക്കാൻ സന്നദ്ധത ഉണ്ടായിരിക്കണം.
- മാതാപിതാക്കളുടെ രേഖാമൂലമുള്ള സമ്മതം വേണം.
9 കുട്ടികൾക്ക് ഫുട്ബോൾ പരിശീലനം
പ്രോജക്ട് നമ്പർ 54/23
- മാള ഗ്രാമപഞ്ചായത്ത് നിവാസി ആയിരിക്കണം.
- പ്രായം 10 മുതൽ 18 വയസ്സ് വരെ.
- പരിശീലനം പൂർത്തിയാക്കാൻ സന്നദ്ധത ഉണ്ടായിരിക്കണം.
- മാതാപിതാക്കളുടെ രേഖാമൂലമുള്ള സമ്മതം വേണം.
10 ജാതികൃഷി വികസനം
പ്രോജക്ട് നമ്പർ 68/27
- മാള ഗ്രാമപഞ്ചായത്ത് പരിധിയിലെ കർഷകർ.
- 3 വർഷത്തിൽ കൂടുതൽ പ്രായമുള്ള 10-ൽ കൂടുതൽ ജാതിമരങ്ങൾ ഉണ്ടായിരിക്കണം.
- സ്വന്തം സ്ഥലത്ത് കൃഷി ചെയ്യുന്നവർ.
11 പോത്തുകുട്ടി വിതരണ പദ്ധതി 2026-27
പ്രോജക്ട് നമ്പർ 70/27
- വാർഷിക വരുമാനം ₹5 ലക്ഷത്തിൽ താഴെ ആയിരിക്കണം.
- മാള ഗ്രാമപഞ്ചായത്തിലെ സ്ഥിരതാമസക്കാർ.
- ഗുണഭോക്തൃ വിഹിതം അടയ്ക്കാൻ സന്നദ്ധത ഉണ്ടായിരിക്കണം.
- പോത്തുകുട്ടികളെ വളർത്താൻ താൽപര്യമുള്ളവർ.
12 വാഴകൃഷി വികസനം
പ്രോജക്ട് നമ്പർ 73/27
- മാള ഗ്രാമപഞ്ചായത്ത് പരിധിയിലെ കർഷകർ.
- വാണിജ്യാടിസ്ഥാനത്തിൽ വാഴകൃഷി ചെയ്യുന്നവർ.
- ഒരു കൃഷിയിടത്തിൽ കുറഞ്ഞത് 50 വാഴച്ചെടികൾ ഉണ്ടായിരിക്കണം.
13 മുട്ടക്കോഴി വളർത്തൽ - ജനറൽ
പ്രോജക്ട് നമ്പർ 74/27
- മാള ഗ്രാമപഞ്ചായത്ത് നിവാസി ആയിരിക്കണം.
- വാർഷിക വരുമാനം ₹5 ലക്ഷത്തിൽ താഴെ ആയിരിക്കണം.
- സ്വന്തമായി കോഴിക്കൂട് ഉണ്ടായിരിക്കണം.
14 മത്സ്യത്തൊഴിലാളികൾക്ക് വള്ളം വല
പ്രോജക്ട് നമ്പർ 75/27
- വാർഷിക വരുമാനം ₹5 ലക്ഷത്തിൽ താഴെ ആയിരിക്കണം.
- മത്സ്യത്തൊഴിലാളി ക്ഷേമനിധി അംഗത്വം ഉണ്ടായിരിക്കണം.
- മാള ഗ്രാമപഞ്ചായത്തിലെ സ്ഥിരതാമസക്കാരായിരിക്കണം.
15 കന്നുകുട്ടി പരിപാലന പദ്ധതി
പ്രോജക്ട് നമ്പർ 76/27
- വരുമാനം ₹5 ലക്ഷത്തിൽ താഴെ ആയിരിക്കണം.
- കാലിവളർത്തൽ പ്രധാന വരുമാനമാർഗ്ഗമായിരിക്കണം.
- 4-6 മാസം പ്രായമുള്ള പെൺകിടാരികൾ ഉണ്ടായിരിക്കണം.
- മാള ഗ്രാമപഞ്ചായത്തിലെ ക്ഷീരകർഷകർ ആയിരിക്കണം.
- SLBP നിബന്ധനകൾ പാലിക്കണം.
16 മത്സ്യത്തൊഴിലാളികളുടെ മക്കൾക്ക് ലാപ്ടോപ്പ്
പ്രോജക്ട് നമ്പർ 77/27
- നിലവിലെ / മുൻ മത്സ്യത്തൊഴിലാളി ക്ഷേമനിധി ബോർഡ് അംഗങ്ങളുടെ മക്കൾ.
- മാള ഗ്രാമപഞ്ചായത്തിലെ സ്ഥിരതാമസക്കാർ.
- മാർഗരേഖ പ്രകാരം ഉന്നത വിദ്യാഭ്യാസം നടത്തുന്നവർ.
17 മത്സ്യത്തൊഴിലാളികളുടെ മക്കൾക്ക് മേശയും കസേരയും
പ്രോജക്ട് നമ്പർ 78/27
- മത്സ്യത്തൊഴിലാളി ക്ഷേമനിധി ബോർഡ് അംഗങ്ങളുടെ മക്കൾ.
- 2026-27 അധ്യയനവർഷത്തിൽ സ്കൂളിൽ പഠിക്കുന്നവർ.
- മാള ഗ്രാമപഞ്ചായത്തിലെ സ്ഥിരതാമസക്കാർ.
18 ഇടവിള കൃഷി പ്രോത്സാഹനം - കിഴങ്ങുവർഗ വിളകൾ കിറ്റ് വിതരണം
പ്രോജക്ട് നമ്പർ 79/27
- മാള ഗ്രാമപഞ്ചായത്ത് പരിധിയിൽ കൃഷി ചെയ്യുന്നവർ.
- ചെറുകിട / നാമമാത്ര കർഷകർ.
- കുറഞ്ഞത് 10 സെന്റ് സ്ഥലത്ത് കൃഷി ചെയ്യാൻ കഴിയുന്നവർ.
- സ്വന്തമായോ പാട്ടത്തിനോ കൃഷി ചെയ്യുന്നവർ.
19 പൂപൊലി - വനിതാ കൃഷിക്കൂട്ടങ്ങൾ / കുടുംബശ്രീ ഗ്രൂപ്പുകൾക്ക് ചെണ്ടുമല്ലി, വാടാമല്ലി തൈകൾ വിതരണം
പ്രോജക്ട് നമ്പർ 80/27
- വനിതാ കൃഷിക്കൂട്ടങ്ങൾ.
- കുടുംബശ്രീ അംഗങ്ങൾ.
- കുടുംബശ്രീ ഗ്രൂപ്പുകൾ.
20 സമഗ്ര നെൽകൃഷി വികസനം
പ്രോജക്ട് നമ്പർ 81/27
- ചെറുകിട / നാമമാത്ര കർഷകർ.
- വിള ഇൻഷുറൻസ് ചെയ്തവർ.
- മാള ഗ്രാമപഞ്ചായത്ത് പരിധിയിലെ കർഷകർ.
21 കൃഷി സമൃദ്ധി - അടുക്കളത്തോട്ടം എല്ലാ വീടുകളിലും മൺചട്ടി, വളം, തൈ
പ്രോജക്ട് നമ്പർ 84/27
- മാള കൃഷിഭവൻ പരിധിയിലെ കർഷകർ.
- ചെറുകിട / നാമമാത്ര കർഷകർ.
22 കുറ്റിക്കുരുമുളക് തൈ വിതരണം
പ്രോജക്ട് നമ്പർ 91/27
- ചെറുകിട / നാമമാത്ര കർഷകർ.
- മാള ഗ്രാമപഞ്ചായത്തിലെ സ്ഥിരതാമസക്കാരായ കർഷകർ.
23 കൃഷി സമൃദ്ധി - തരിശ് നെൽകൃഷി പ്രോത്സാഹനം
പ്രോജക്ട് നമ്പർ 94/27
- ചെറുകിട / നാമമാത്ര കർഷകർ.
- പാട്ടകൃഷി ചെയ്യുന്നവർ.
- മാള ഗ്രാമപഞ്ചായത്ത് പരിധിയിലെ കർഷകർ.
24 കൃഷി സമൃദ്ധി - തരിശ് പച്ചക്കറി കൃഷി പ്രോത്സാഹനം
പ്രോജക്ട് നമ്പർ 97/27
- ചെറുകിട / നാമമാത്ര കർഷകർ.
- പാട്ടകൃഷി ചെയ്യുന്നവർ.
- മാള ഗ്രാമപഞ്ചായത്ത് പരിധിയിലെ കർഷകർ.
25 കേര സമൃദ്ധി - തെങ്ങ് മണ്ട വൃത്തിയാക്കൽ, മരുന്ന് വെക്കൽ
പ്രോജക്ട് നമ്പർ 116/27
- ചെറുകിട / നാമമാത്ര കർഷകർ.
- വനിതാ / യുവ കർഷകർക്ക് മുൻഗണന.
- മാള ഗ്രാമപഞ്ചായത്തിലെ സ്ഥിരതാമസക്കാരായ കർഷകർ.
26 ഡയാലിസിസ് രോഗികൾക്ക് ധനസഹായം
- മാള ഗ്രാമപഞ്ചായത്ത് നിവാസി ആയിരിക്കണം.
- ജനറൽ വിഭാഗം: വാർഷിക വരുമാനം പരമാവധി ₹2 ലക്ഷം.
- എസ്.സി വിഭാഗം: വാർഷിക വരുമാനം പരമാവധി ₹3 ലക്ഷം.
27 ഉറവിട മാലിന്യ സംസ്കരണം - ബയോബിൻ വിതരണം
- മാള ഗ്രാമപഞ്ചായത്ത് നിവാസി ആയിരിക്കണം.
- ഗുണഭോക്തൃ വിഹിതം അടയ്ക്കണം.
- ഗ്രാമസഭാ ഗുണഭോക്തൃ പട്ടികയിൽ ഉൾപ്പെട്ടിരിക്കണം.
- മുൻപ് ഇതേ ആനുകൂല്യം ലഭിച്ചവർ ആയിരിക്കരുത്.
28 ഉറവിട മാലിന്യ സംസ്കരണം - റിംഗ് കമ്പോസ്റ്റ് വിതരണം
- മാള ഗ്രാമപഞ്ചായത്ത് നിവാസി ആയിരിക്കണം.
- ഗുണഭോക്തൃ വിഹിതം അടയ്ക്കണം.
- ഗ്രാമസഭാ ഗുണഭോക്തൃ പട്ടികയിൽ ഉൾപ്പെട്ടിരിക്കണം.
- മുൻപ് ഇതേ ആനുകൂല്യം ലഭിച്ചവർ ആയിരിക്കരുത്.
29 അടുക്കളത്തോട്ടത്തിന് ബ്ലോപോട്സ്
- പച്ചക്കറി കർഷകർ.
- കുറഞ്ഞത് 5 സെന്റ് സ്ഥലം ഉണ്ടായിരിക്കണം.
- ചെറുകിട / നാമമാത്ര കർഷകർ.
ബ്ലോക്ക് / ജില്ലാ പഞ്ചായത്ത് പദ്ധതികൾ
30 ചെറുകിട സംരംഭങ്ങൾക്ക് സബ്സിഡി - വനിതാ ഗ്രൂപ്പ് ജനറൽ
ബ്ലോക്ക് പഞ്ചായത്ത്
- ബ്ലോക്ക് പഞ്ചായത്ത് പരിധിയിലെ താമസക്കാർ.
- 18 മുതൽ 59 വയസ്സ് വരെയുള്ള തൊഴിൽരഹിതർ.
- വാർഷിക വരുമാനം ₹5 ലക്ഷം വരെ.
31 ഭിന്നശേഷിക്കാർക്ക് മുച്ചക്ര വാഹനം
- 40% ഭിന്നശേഷിയുള്ളവർ.
- വാഹനം ഓടിക്കാൻ കഴിയുമെന്ന സർക്കാർ ഓർത്തോപീഡിക് വിദഗ്ദന്റെ സർട്ടിഫിക്കറ്റ് ഉണ്ടായിരിക്കണം.
- കഴിഞ്ഞ 8 വർഷത്തിനുള്ളിൽ അഡാപ്റ്റഡ് സ്കൂട്ടർ ലഭിച്ചിട്ടില്ലാത്തവർ.
പട്ടികജാതി വിഭാഗത്തിനുള്ള പദ്ധതികൾ
1 പട്ടികജാതി വിദ്യാർത്ഥികൾക്ക് സ്കോളർഷിപ്പ്
പ്രോജക്ട് നമ്പർ 11/27
- മാള ഗ്രാമപഞ്ചായത്തിലെ സ്ഥിരതാമസക്കാരായിരിക്കണം.
- എസ്.സി വിഭാഗത്തിൽ ഉൾപ്പെടുന്നവർ ആയിരിക്കണം.
- സർക്കാർ അംഗീകൃത സ്ഥാപനങ്ങളിൽ പഠിക്കുന്ന വിദ്യാർത്ഥികൾ.
2 മാനസിക / ശാരീരിക വെല്ലുവിളി നേരിടുന്ന വിദ്യാർത്ഥികൾക്ക് സ്കോളർഷിപ്പ് - എസ്.സി
പ്രോജക്ട് നമ്പർ 15/27
- മാള ഗ്രാമപഞ്ചായത്തിലെ സ്ഥിരതാമസക്കാരായിരിക്കണം.
- 40 ശതമാനത്തിനു മുകളിൽ ശാരീരിക / മാനസിക വെല്ലുവിളി നേരിടുന്നവർ.
- എസ്.സി വിഭാഗത്തിൽ ഉൾപ്പെടുന്നവർ.
3 എസ്.സി വിവാഹധനസഹായം
പ്രോജക്ട് നമ്പർ 20/27
- മാള ഗ്രാമപഞ്ചായത്തിലെ സ്ഥിരതാമസക്കാരായിരിക്കണം.
- എസ്.സി വിഭാഗത്തിൽ ഉൾപ്പെടുന്നവർ.
- വാർഷിക വരുമാനം ₹3 ലക്ഷത്തിൽ താഴെ.
- വിവാഹത്തിന് 15 ദിവസം മുൻപായോ വിവാഹശേഷം 180 ദിവസത്തിനുള്ളിലോ അപേക്ഷിക്കണം.
4 മിശ്രവിവാഹത്തിന് ധനസഹായം
പ്രോജക്ട് നമ്പർ 21/27
- വിവാഹം കഴിഞ്ഞ് ഒരു വർഷം പൂർത്തിയായിരിക്കണം.
- ദമ്പതികളിൽ ഒരാൾ എസ്.സി വിഭാഗത്തിൽപ്പെട്ടവരായിരിക്കണം.
- വരുമാനം പരമാവധി ₹3 ലക്ഷം.
5 വീട് വാസയോഗ്യമാക്കൽ - എസ്.സി
പ്രോജക്ട് നമ്പർ 30/27
- മാള ഗ്രാമപഞ്ചായത്തിലെ സ്ഥിരതാമസക്കാരായിരിക്കണം.
- വാർഷിക വരുമാനം ₹2 ലക്ഷത്തിൽ താഴെ.
- പുനരുദ്ധാരണം ആവശ്യമായ വീട് ആയിരിക്കണം.
6 പട്ടികജാതി വിദ്യാർത്ഥികൾക്ക് ലാപ്ടോപ്പ്
- മാള ഗ്രാമപഞ്ചായത്തിലെ സ്ഥിരതാമസക്കാരായിരിക്കണം.
- എസ്.സി വിഭാഗത്തിൽ ഉൾപ്പെട്ടവരായിരിക്കണം.
- ബിരുദം, ബിരുദാനന്തര ബിരുദം, പോളിടെക്നിക്, ഡിപ്ലോമ, എഞ്ചിനിയറിംഗ്, മെഡിക്കൽ, കമ്പ്യൂട്ടർ സയൻസ്, സി.എ. തുടങ്ങിയ കോഴ്സുകൾ പഠിക്കുന്നവർ.
- സർക്കാർ / എയ്ഡഡ് / സ്വാശ്രയ സ്ഥാപനങ്ങളിൽ പഠിക്കുന്നവർ.
- പാരലൽ കോളേജിൽ പഠിക്കുന്നവർ യൂണിവേഴ്സിറ്റി അഫിലിയേഷൻ ഹാജരാക്കണം.
ബ്ലോക്ക് / ജില്ലാ പഞ്ചായത്ത് പദ്ധതികൾ - എസ്.സി
7 പട്ടികജാതി വിദ്യാർത്ഥികൾക്ക് പഠനമുറി
ബ്ലോക്ക് പഞ്ചായത്ത്
- വാർഷിക വരുമാന പരിധി ₹3 ലക്ഷം.
- 5 മുതൽ 12 വരെ ക്ലാസ്സുകളിൽ പഠിക്കുന്ന വിദ്യാർത്ഥികൾ.
- 800 സ്ക്വയർ ഫീറ്റ് വരെ മാത്രം വിസ്തീർണ്ണമുള്ള വീടുകൾ.
8 ചെറുകിട സംരംഭങ്ങൾക്ക് സബ്സിഡി - വനിതാ ഗ്രൂപ്പ് എസ്.സി
ബ്ലോക്ക് പഞ്ചായത്ത്
- ബ്ലോക്ക് പഞ്ചായത്ത് പരിധിയിലെ താമസക്കാർ.
- 18 മുതൽ 59 വയസ്സ് വരെയുള്ള തൊഴിൽരഹിതർ.
- വാർഷിക വരുമാനം ₹5 ലക്ഷം വരെ.
9 പട്ടികജാതി വിദ്യാർത്ഥികൾക്ക് പഠനമുറി
ജില്ലാ പഞ്ചായത്ത്
- വാർഷിക വരുമാന പരിധി ₹3 ലക്ഷം.
- 5 മുതൽ 12 വരെ ക്ലാസ്സുകളിൽ പഠിക്കുന്ന വിദ്യാർത്ഥികൾ.
- 800 സ്ക്വയർ ഫീറ്റ് വരെ മാത്രം വിസ്തീർണ്ണമുള്ള വീടുകൾ.
ശ്രദ്ധിക്കുക: മുകളിൽ നൽകിയിട്ടുള്ള വിവരങ്ങൾ 2026-27 വാർഷികപദ്ധതിയിലെ പദ്ധതി വിവരങ്ങളുടെ അടിസ്ഥാനത്തിൽ വെബ്സൈറ്റ് പ്രദർശനത്തിനായി ക്രമീകരിച്ചതാണ്. അപേക്ഷ സമർപ്പിക്കുന്നതിന് മുമ്പ് ബന്ധപ്പെട്ട വാർഡ് മെമ്പർ / അംഗനവാടി / മാള ഗ്രാമപഞ്ചായത്ത് ഓഫീസിൽ നിന്ന് ആവശ്യമായ അപേക്ഷാഫോറം, രേഖകൾ, നിലവിലെ അർഹതാ മാനദണ്ഡങ്ങൾ എന്നിവ ഉറപ്പാക്കുക.