പഞ്ചായത്ത്

പഞ്ചായത്ത് എന്നത് പഞ്ചായത്ത് രാജ് സ്ഥാപനങ്ങളുടെ ഭരണകാര്യങ്ങൾ നിർവ്വഹിക്കുന്നതിനായി തിരഞ്ഞെടുക്കപ്പെട്ട ജനപ്രതിനിധികളുടെ കൂട്ടായ്മയാണ്. ഒരു ഗ്രാമപഞ്ചായത്തിനെ സംബന്ധിച്ചിടത്തോളം, അതൊരു ഗ്രാമസഭയുടെ തീരുമാനങ്ങളെ നടപ്പിലാക്കുകയും ദൈനംദിന ഭരണം നടത്തുകയും ചെയ്യുന്ന പ്രധാന സമിതിയാണ്.പഞ്ചായത്തിന്റെ പ്രധാന ഘടകങ്ങൾ ഇവയാണ്: പ്രസിഡൻ്റ് : പഞ്ചായത്തിന്റെ തലവനാണ്. യോഗങ്ങളിൽ അധ്യക്ഷത വഹിക്കുകയും പഞ്ചായത്തിൻ്റെ മൊത്തത്തിലുള്ള പ്രവർത്തനങ്ങൾക്ക് മേൽനോട്ടം വഹിക്കുകയും ചെയ്യുന്നു. വൈസ് പ്രസിഡൻ്റ് : പ്രസിഡൻ്റിൻ്റെ അഭാവത്തിൽ ചുമതലകൾ വഹിക്കുന്നു. വാർഡ് മെമ്പർമാർ : പഞ്ചായത്തിലെ ഓരോ വാർഡിൽ നിന്നും തിരഞ്ഞെടുക്കപ്പെടുന്ന ജനപ്രതിനിധികൾ. സ്റ്റാൻഡിങ് കമ്മിറ്റികൾ: പഞ്ചായത്തിന്റെ തീരുമാനങ്ങൾ എളുപ്പമാക്കുന്നതിനായി, ധനകാര്യം, വികസനം, ക്ഷേമം,ആരോഗ്യം വിദ്യാഭ്യാസം തുടങ്ങിയ കാര്യങ്ങൾക്കായി സ്റ്റാൻഡിങ് കമ്മിറ്റികൾ...

പി കെ രാധാകൃഷ്ണൻ

പ്രസിഡണ്ട്

സിനി ബെന്നി വെമ്പിൽ

വൈസ് പ്രസി‍ഡണ്ട് & ചെയർമാൻ, ധനകാര്യ സ്റ്റാന്‍ഡിംഗ് കമ്മിറ്റി

ജോഷി കാഞ്ഞൂത്തറ

ചെയര്‍മാന്‍,വികസനകാര്യ സ്റ്റാന്‍ഡിംഗ് കമ്മിറ്റി

ജിജി ജോയ് മാതിരപ്പിള്ളി

ചെയര്‍പെഴ്സൺ , ക്ഷേമകാര്യ സ്റ്റാന്‍ഡിംഗ് കമ്മിറ്റി

ടി കെ ജിനേഷ്

ചെയര്‍മാന്‍ , ആരോഗ്യ വിദ്യാഭ്യാസ സ്റ്റാന്‍ഡിംഗ് കമ്മിറ്റി

ഉഷ എം എസ്

സെക്രട്ടറി , ഗ്രാമ പ‍‍ഞ്ചായത്ത്

ഞങ്ങളെക്കുറിച്ച്

ഒറ്റ നോട്ടത്തില്‍

സ്ഥലം : മാള 

വിസ്തീർണ്ണം : 28.35 ച.കി.മീ

അതിരുകൾ

വടക്ക് : ആളൂർ ഗ്രാമപഞ്ചായത്ത്

കിഴക്ക് : അന്നമനട ഗ്രാമപഞ്ചായത്ത്

 ചാലക്കുടി മുൻസിപ്പാലിറ്റി

കാടുകുറ്റി ഗ്രാമപഞ്ചായത്ത്

തെക്ക് : കുഴൂർ ഗ്രാമപഞ്ചായത്ത്

 പൊയ്യ ഗ്രാമപഞ്ചായത്ത്

പടിഞ്ഞാറ് : പുത്തൻചിറ ഗ്രാമപഞ്ചായത്ത്

ആകെ വാർഡുകൾ : 21

ജില്ലാ പഞ്ചായത്ത് : തൃശ്ശൂർ

ബ്ലോക്ക് പഞ്ചായത്ത് : മാള

നിയമസഭാ മണ്ഡലം : കൊടുങ്ങല്ലൂർ

ലോകസഭാ മണ്ഡലം : ചാലക്കുടി

താലൂക്ക് : ചാലക്കുടി

വില്ലേജ് : കുരുവിലശ്ശേരി

വടമ

 വടക്കുംഭാഗം

അണ്ണല്ലൂർ

K-SMART App

K-SMART - Mobile App

Download Now

decorative icons

ഗ്രാമ പഞ്ചായത്തിന്റെ ചരിത്രം

ഹീബ്രു ഭാഷയിൽ 'അഭയസ്ഥാനം' എന്നർത്ഥമുള്ള മാള, ചരിത്രപരമായി യഹൂദ, മുസ്ലിം, ക്രിസ്ത്യൻ, ഹിന്ദു സംസ്കാരങ്ങൾ പരസ്പരം ഇഴചേർന്നു വളർന്ന ഉദാത്തമായ മതസൗഹാർദ്ദ ഭൂമിയാണ്. സിനഗോഗ്, നൂറ്റാണ്ടുകൾ പഴക്കമുള്ള മുഹിയുദ്ദീൻ പള്ളി, അമ്പഴക്കാട് കൊവേന്ത, പാമ്പിൻമേയ്ക്കാട് മന തുടങ്ങിയ പ്രശസ്തമായ തീർത്ഥാടന കേന്ദ്രങ്ങൾ ഈ ഗ്രാമത്തിന്റെ സാംസ്കാരിക വൈവിധ്യം വിളിച്ചോതുന്നു. മുൻകാലങ്ങളിൽ കൊച്ചി, കൊടുങ്ങല്ലൂർ, തിരുവനന്തപുരം എന്നിവിടങ്ങളിലേക്ക് ജലമാർഗ്ഗം വഴി കാർഷിക-നിർമ്മാണ ഉത്പന്നങ്ങൾ കയറ്റി അയച്ചിരുന്ന പ്രൗഢമായ ഒരു പുരാതന കച്ചവട കേന്ദ്രമായിരുന്നു മാളക്കടവ്. ജന്മിത്തത്തിനും അയിത്തത്തിനുമെതിരെ പി. കെ. ചാത്തൻ മാസ്റ്ററുടെയും കെ. കരുണാകരന്റെയും നേതൃത്വത്തിൽ നടന്ന സാമൂഹ്യ നവോത്ഥാന പോരാട്ടങ്ങളും ട്രേഡ് യൂണിയൻ പ്രസ്ഥാനങ്ങളും ഇവിടുത്തെ രാഷ്ട്രീയ ചരിത്രത്തിൽ വലിയ സ്വാധീനം ചെലുത്തിയിട്ടുണ്ട്. ഭൂപരിഷ്കരണ നിയമത്തിലൂടെ കർഷകർ ഭൂമിയുടെ അവകാശികളായി...

കൂടുതൽ വായിക്കുക